കൊച്ചി: മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിഐ സി.എല്‍. സുധീറിനെതിരെ പോലീസ് എഫ്ഐആര്‍. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് എഫ് ഐആറില്‍ പറയുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പരാതി പരിഹരിക്കുന്നതിനായാണ് മോഫിയയെയും ഭര്‍ത്താവിനെയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇവിടെവച്ച് ദേഷ്യം വന്ന മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതേതുടര്‍ന്ന് സിഐ മോഫിയയോട് കയര്‍ത്തുസംസാരിച്ചു. സിഐയില്‍ നിന്നും തനിക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന തോന്നലിലാണ് ജീവനൊടുക്കാന്‍ മൊഫിയയെ പ്രേരിപ്പിച്ചത്.
അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ സിഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സുധീറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് അസി. ക്മ്മീഷണര്ക്കാണ് അന്വേഷണ ചുമതല.

